കോഴിക്കോട്: കോഴിക്കോട് വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി. എറണാകുളം സ്വദേശിയായ നഴ്സിങ് വിദ്യാര്‍ഥിയാണ് പീഡിപ്പിക്കപ്പെട്ടത്.
വിദ്യാര്‍ഥിനിയുടെ സുഹൃത്തുക്കളായ രണ്ടുപേരാണ് പീഡിപ്പിച്ചത്. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജതമാക്കിയതായി പൊലീസ് അറിയിച്ചു. ബലമായി മദ്യം നല്‍കിയ ശേഷമായിരുന്നു പീഡനമെന്നും പരാതിയില്‍ പറയുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. കോഴിക്കോട് പെയിംഗ് ഗസ്റ്റായി താമസിച്ച് പഠിക്കുകയാണ് പെണ്‍കുട്ടി. സുഹൃത്തുക്കളായി രണ്ട് പേര്‍ സൗഹൃദം നടിച്ച് വിദ്യാര്‍ത്ഥിയെ നഗരത്തിലെ ഒരു ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മദ്യം നല്‍കി ക്രൂരബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി. പെണ്‍കുട്ടിയുടെ വൈദ്യപരിശോധനയ്ക്കും പ്രാഥമിക തെളിവ് ശേഖരണത്തിനും ശേഷം കസബ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയും പ്രതികളും എറണാകുളം ജില്ലാക്കാരാണ്. പീഡനശേഷം പെണ്‍കുട്ടിയെ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞെന്ന് പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് അന്വേഷണം ഊര്‍ജ്ജിതമാണെന്നും കസബ സിഐ അറിയിച്ചു.

Post a Comment