കണ്ണൂര്‍ എസ്‌എന്‍ കോളേജില്‍ കെ എസ് യു - എസ്‌എഫ്‌ഐ സംഘര്‍ഷം; നാല് പേര്‍ക്ക് പരിക്ക്



കണ്ണൂര്‍ : കണ്ണൂര്‍ എസ് എന്‍ കോളേജില്‍ കെ എസ് യു - എസ് എഫ് ഐ സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്ക്. രണ്ട് കെ എസ് യു പ്രവര്‍ത്തകര്‍ക്കും രണ്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്.

ബസിൽ പീഡനശ്രമം; മധ്യവയസ്കൻ പിടിയിൽ  

പ്രകീര്‍ത്ത് മുണ്ടേരി, മുഹമ്മദ്‌ റിസ്വാന്‍, ആതിഥ്യന്‍, അനഗ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കെ എസ് യു പ്രവര്‍ത്തകരെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് നേതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസവും സംഘര്‍ഷം ഉണ്ടായിരുന്നു. തൊട്ടടുത്ത എസ് എന്‍ ജി കോളേജില്‍ ഉണ്ടായ സംഘര്‍ഷത്തിന്‍്റെ തുടര്‍ച്ചയായാണ് എസ് എന്‍ കോളേജിലുണ്ടായ സംഘര്‍ഷം. 


Post a Comment

Previous Post Next Post