ഒ​ടു​വ​ള്ളി​ത്ത​ട്ട് -ന​ടു​വി​ൽ -കു​ടി​യാ​ന്മ​ല റോ​ഡ് നി​ർ​മാ​ണം മാ​ർ​ച്ചിൽ പൂ​ർ​ത്തി​യാ​ക്കും

 


ഒ​ടു​വ​ള്ളി​ത്ത​ട്ട്: ഒ​ടു​വ​ള്ളി​ത്ത​ട്ട് -ന​ടു​വി​ൽ -കു​ടി​യാ​ന്മ​ല റോ​ഡ് നി​ർ​മാ​ണ പ്ര​വൃ​ത്തി മാ​ർ​ച്ച് 31 ന​കം പൂ​ർ​ത്തി​യാ​ക്കും. ജോ​ൺ ബ്രി​ട്ടാ​സ് എം​പി വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് ക​രാ​റു​കാ​ര​ൻ ഈ ​ഉ​റ​പ്പ് ന​ൽ​കി​യ​ത്. സെ​ൻ​ട്ര​ൽ റോ​ഡ് ആ​ൻ​ഡ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഫ​ണ്ട് 2015-16 പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന റോ​ഡി​ന്‍റെ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ടി​യാ​ന്മ​ല​യി​ൽ അ​നു​പ​മ വാ​യ​ന​ശാ​ല​യി​ൽ ചേ​ർ​ന്ന ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ക​രാ​റു​കാ​രന്‍റേ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

പ​ദ്ധ​തി​യു​ടെ 95 ശ​ത​മാ​ന​വും പൂ​ർ​ത്തി​യാ​യി. കു​ടി​യാ​ന്മ​ല ടൗ​ൺ ഉ​ൾ​പ്പെ​ടു​ന്ന ഭാ​ഗ​ത്തെ കോ​ൺ​ക്രീറ്റിം​ഗ്, റോ​ഡ് മാ​ർ​ക്കിം​ഗ്, സ്റ്റ​ഡ് പ​തി​ക്ക​ൽ, ക്രാ​ഷ് ബാ​രി​യ​റു​ക​ളും സൈ​ൻ ബോ​ർ​ഡു​ക​ളും സ്ഥാ​പി ക്ക​ൽ എ​ന്നി​വ​യാ​ണ് ഇ​നി അ​വ​ശേ​ഷി​ക്കു​ന്നത്. പ്ര​വൃ​ത്തി​ക​ൾ മാ​ർ​ച്ച് 31 ന​കം പൂ​ർ​ത്തി​യാ​ക്കാ​മെ​ന്നും ക​രാ​റു​കാ​ര​ൻ യോ​ഗ​ത്തി​ൽ ഉ​റ​പ്പു ന​ൽ​കി.

എം​പി​യു​ടെ പ്ര​തി​നി​ധി​യാ​യി ത​ളി​പ്പ​റ​മ്പ് പ്രാ​ഥ​മി​ക കാ​ർ​ഷി​ക ഗ്രാ​മ വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം. ​ക​രു​ണാ​ക​ര​ൻ, എ​ൻ​എ​ച്ച് സ​ബ് ഡി​വി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ടി. ​പ്ര​ശാ​ന്ത് എ​ന്നി​വ​രും മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ളും റോ​ഡ് നി​ർ​മാ​ണ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രും ക​രാ​റു​കാ​ര​ന്‍റെ പ്ര​തി​നി​ധി​യും പ​ങ്കെ​ടു​ത്തു.

Post a Comment

Previous Post Next Post