സ്റ്റാര്‍ഹൈറ്റ് കണ്‍സള്‍ട്ടന്‍സിക്കെതിരെ കരുവഞ്ചാൽ സ്വദേശിയുടെ പരാതിയിൽ ഒരു കേസുകൂടി



ആലക്കോട്: സ്റ്റാര്‍ഹൈറ്റ് കണ്‍സള്‍ട്ടന്‍സിക്കെതിരെ ഒരു കേസുകൂടി.

കരുവഞ്ചാല്‍ സ്വദേശിയുടെ പരാതിയിൽ പോലീസില്‍ കേസെടുത്തു 

ചിറവക്കില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ഹൈറ്റ് കണ്‍സള്‍ട്ടന്‍സിയുടെ ഉടമകളായ പി.പി.കിഷോര്‍കുമാര്‍, സഹോദരന്‍ കിരണ്‍കുമാര്‍,   അശ്വിന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

യു.കെയിലോ ബെല്‍ജിയത്തിലോ ജോലിക്ക് വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 2021 ഡിസംബര്‍ മുതല്‍ 2022 ആഗസ്ത് വരെയുള്ള കാലയളവില്‍ ആറരലക്ഷം രൂപ വാങ്ങിയെങ്കിലും വിസയോ പണമോ നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതി.

22 കേസുകളാണ് കഴിഞ്ഞ ഒരുമാസത്തിനിടെ ഈ സ്ഥാപനത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇവരുടെ വിസ തട്ടിപ്പിനിരയായ വയനാട് സ്വദേശി അനൂപ്‌ടോമി 2022 ഡിസംബര്‍ 31 ന് അത്മഹത്യ ചെയ്തിരുന്നു.

കോടിക്കണക്കിന് രൂപ ഇത്തരത്തില്‍ തട്ടിയെടുത്ത പ്രതികള്‍ക്കെതിരെ പരാതിയുടെ പ്രവാഹമാണെങ്കിലും ഇവരെ പിടികൂടാന്‍ ഇതേവരെ പോലീസിന് സാധിച്ചിട്ടില്ല

Post a Comment

Previous Post Next Post