ഛണ്ഡിഗഡ്: റെയിൽവേ പാളത്തിൽ നിന്ന് സെൽഫി എടുക്കുകയായിരുന്ന രണ്ട് വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. ഹരിയാനയിലെ ഫത്തേബാദ് ജില്ലയിലാണ് സംഭവം നടന്നത്. ഐഎൽടിഇഎസ് വിദ്യാർഥികളായ രാകേഷ്, ഗരിമ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
ടോഹാന മേഖലയിൽ വച്ച് റെയിൽപാളത്തിന് സമീപം ബൈക്ക് നിർത്തി സെൽഫി എടുക്കാൻ ശ്രമിക്കുന്ന വേളയിലാണ് അപകടം നടന്നത്. ട്രാക്കിൽ നിന്ന് ഇവരെ കണ്ട ലോക്കോ പൈലറ്റ് തുടർച്ചയായി ഹോൺ മുഴക്കിയെങ്കിലും ഇരുവരും സെൽഫി എടുക്കുന്നത് തുടർന്നു. കുതിച്ചെത്തിയ ട്രെയിൻ ഇരുവരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
.jpeg)
Post a Comment