കുഞ്ഞ് ദേഹത്ത് മൂത്രമൊഴിച്ചതിന് ഭര്‍ത്താവില്‍ നിന്ന് അടി! പീഡനം താങ്ങാനാകാതെ യുവതി ജീവനൊടുക്കി; ഭര്‍ത്താവ് അറസ്റ്റില്‍
മലപ്പുറം സ്വദേശിയായ സഫ്‌വാന(23) കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ്ആത്മഹത്യാ ശ്രമം നടത്തിയത്. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ ഭര്‍ത്താവ് അര്‍ഷാദ് അലിയെ പോലീസ്അറസ്റ്റ് ചെയ്തു.
സഫ്‌വാനയുടെ മരണത്തിന് കാരണം ഭര്‍ത്താവും അയാളുടെ അമ്മയുമാണെന്നും ഒന്നര വയസുള്ള കുഞ്ഞ് ദേഹത്ത് മൂത്രം ഒഴിച്ചെന്ന് പറഞ്ഞു മകളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും സഫ്‌വാനയുടെ അച്ഛൻ മുജീബ് പറഞ്ഞു. കൂടാതെ സ്ത്രീധനത്തിന്റെ പേരിലും മകള്‍ക്ക് ക്രൂരമായ പീഡനം അനുഭവിക്കേണ്ടി വന്നുവെന്ന് സഫ്‌വാനയുടെ അച്ഛന്‍ പറഞ്ഞു.
പിതാവ് മുജീബ് നല്‍കിയ പരാതിയുടെ അടിസ്ഥനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തില്‍ ഭര്‍ത്താവ് കുറ്റാക്കാരനാണെന്ന് കണ്ട് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Post a Comment