കൂട്ടത്തോടെ കർണാടകയിലേക്ക്; കാസർഗോഡ് 7 പെട്രോൾ പമ്പുകൾ അടച്ചുപൂട്ടി

 


കാസർഗോഡ് ജില്ലയിൽ പൂട്ടിയത് 7 പെട്രോൾ പമ്പുകൾ. പെട്രോൾ-ഡീസൽ വില വർധനയെ തുടർന്നാണ് കർണാടക അതിർത്തിക്ക് സമീപമുള്ള പമ്പുകൾ അടച്ചുപൂട്ടിയത്. മുമ്പും കർണാടക അതിർത്തിക്കടുത്തുള്ള പമ്പുകളിൽ ഇന്ധന വിറ്റുവരവ് കുറവാണെന്ന് വ്യാപക പരാതി ഉയർന്നിരുന്നു. ഇന്ധന വിലയിൽ താരതമ്യം ചെയ്യുമ്പോൾ കർണാടകയിൽ പെട്രോൾ-ഡീസൽ വില കുറവാണ്. ഇന്ധന വില കൂടിയതോടെ മാഹിയിലെ പമ്പുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

Post a Comment

Previous Post Next Post