ISLൽ കേരള ബ്ലാസ്റ്റേഴ്സ് സെമി ഫൈനലിൽ പ്രവേശിപ്പിച്ചു. ഇന്ന് നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്സി ഗോവയെ 1-2ന് പരാജയപ്പെടുത്തിയതോടെയാണ് ബ്ലാസ്റ്റേഴ്സ് സെമിയിലെത്തിയത്. അവസാന 2 കളികൾ ബാക്കി നിൽക്കെയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ചത്. ഗോവക്ക് 19 കളികളിൽ 27 പോയിന്റാണുള്ളത്. അവസാന കളിയിൽ വിജയിച്ചാലും ഗോവയുടെ പോയിന്റ് നേട്ടം 30 ആകുകയുള്ളൂ. ബ്ലാസ്റ്റേഴ്സിന് നിലവിൽ 31 പോയിന്റുണ്ട്.

Post a Comment