ഇസ്രായേല്‍ ടൂര്‍ പാക്കേജിന്റെ മറവില്‍ കണ്ണൂര്‍ ജില്ലക്കകത്തും പുറത്തുമായി നിരവധി പേരെ വഞ്ചിച്ച് ലക്ഷങ്ങള്‍ തട്ടിയ യുവാവിന്റെ അറസ്റ്റ് പയ്യാവൂര്‍ പൊലീസ് രേഖപ്പെടുത്തി.
ഇരിങ്ങാലക്കുട സബ്ജയിലില്‍ കഴിയുന്ന കൊല്ലം അടൂര്‍ പെരിങ്ങനാട്ട് പറക്കൂട്ടത്തെ അമ്ബനാട്ട് പുത്തന്‍വീട്ടില്‍ സൈമണ്‍ അലക്‌സാണ്ടര്‍ എന്ന 38-കാരന്റെ അറസ്റ്റാണ് പയ്യാവൂര്‍ എസ്.ഐമാരായ കെ.വി. രാമചന്ദ്രന്‍, ബെന്നി എന്നിവര്‍ ജയിലിലെത്തി രേഖപ്പെടുത്തിയത്. അടൂരിലെ നാച്ചുറല്‍ പാരഡൈസ് ട്രാവല്‍സ് ഉടമയാണിയാള്‍. പയ്യാവൂര്‍ ചമതച്ചാലിലെ ചേന്നാട്ട് ഷാജു തോമസിന്റെ 2,90,000 രൂപയും ആടാംപാറയിലെ പുന്നോലില്‍ ബെന്നി വര്‍ഗീസിന്റെ 3,50,000 രൂപയും ഇയാള്‍ തട്ടിയെടുത്തിരുന്നു.
ഈ കേസുകളിലാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇത് കൂടാതെ കുടിയാന്മല പൊലീസില്‍ മൂന്ന് പേരുടെ പണം തട്ടിയതിനും കേസുണ്ട്.ആലക്കോട്, കോതമംഗലം, വാരാന്തപ്പിള്ളി, ഹരിപ്പാട് എന്നിവിടങ്ങളിലും സൈമണ്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ രണ്ടാഴ്ച മുമ്ബാണ് വാരാന്തപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഈ കേസുകളിലാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു മലയാളം പത്രത്തില്‍ ടൂര്‍ പാക്കേജിന്റെ പരസ്യം ചെയ്താണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്.

Post a Comment