.
തളിപ്പറമ്പ്: രണ്ടര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മൂന്ന് വകുപ്പുകളിലായി മരണംവരെ തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
പരിയാരം തൊണ്ടന്നൂരിലെ തമ്ബിലാന്‍ വീട്ടില്‍ സുനിലി (47)നെയാണ് തളിപ്പറമ്ബ് അതിവേഗ പോക്സോ കോടതി ജഡ്ജി സി. മുജീബ് റഹ്മാന്‍ ശിക്ഷിച്ചത്.
2016ലായിരുന്നു കേസിനാസ്പദമായ സംഭവം. തളിപ്പറമ്ബ് സിഐ ആയിരുന്ന കെ.ഇ. പ്രേമചന്ദ്രനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി
Post a Comment