കൊച്ചി: സംസ്ഥാനത്തെ എല്ലാ പ്രധാന റോഡുകളിലും സീബ്ര ലൈന്‍ അടയാളപ്പെടുത്തണമെന്ന ഉത്തരവുമായി ഹൈക്കോടതി.
സീബ്ര ലൈനില്‍ വെച്ച് കാല്‍നട യാത്രക്കാരെ വാഹനം ഇടിച്ചാല്‍ ഡ്രൈവര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കാല്‍നട യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തില്‍ റോഡുകളുടെ അവസ്ഥ ദയനീയമാണെന്നും കോടതി പറഞ്ഞു.
സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ പൊലീസ് ജീപ്പ് ഇടിച്ച് കണ്ണൂര്‍ സ്വദേശിനി മരിച്ച സംഭവത്തില്‍ മോട്ടോര്‍ ആക്സിഡന്‍റ് ക്ലെയിംസ് ട്രൈബ്യൂണല്‍ 48.32 ലക്ഷം രൂപ അനുവദിച്ചതിനെതിരായ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഉത്തരവ്. യാത്രക്കാരിയുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിന്‍റെ അപ്പീല്‍. സീബ്ര ലൈനിലും ജങ്ഷനുകളിലും വേഗത കുറയ്ക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് ബാധ്യതയുണ്ടെന്നും ഇതിനായി വിവിധ വകുപ്പുകള്‍ നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.

Post a Comment