തളിപ്പറമ്പ്: മകൾ സംസാരിക്കാത്ത വിരോധത്തിന് പിതാവിന്റെ കട അടിച്ചുതകർത്ത യുവാവിനെതിരെ കേസ്. പൂമംഗലത്തെ പുതിയപുരയിൽ രാജന്റെ പരാതിയിൽ ബസ് ബണ്ടക്ടറായ നടുവിലെ മനീഷിനെതിരെയാണ് തളിപ്പറമ്പ്
പോലീസ് കേസെടുത്തത്. കഴിഞ്ഞ ഡിസംബർ ഏഴിന് രാത്രി 11.15ഓടെയാണ് കേസിനാസ്പദ
മായ സംഭവം. രാജന്റെ മകളുടെ സുഹൃത്താണ് മനീഷ്. മകൾ സംസാരിക്കാൻ തയ്യാറാകാത്തതിന്റെ വിരോധത്തിൽ രാജന്റെ പൂമംഗലത്തെ
പാരഡൈസ് റസ്റ്റോറന്റ് എന്ന സ്ഥാപനമാണ് മനീഷ് അടിച്ചുതകർത്തത്.രാത്രി കടയിലേക്ക് അതിക്രമിച്ചെത്തി വെള്ളത്തിന്റെ പൈപ്പ് ലൈൻ, കടയുടെ ബോർഡ്, വൈദ്യുതി മീറ്റർ ബോക്സ്,ലൈറ്റുകൾ, ഗ്ലാസിന്റെ ഷോകേസ്, ഗ്രാനൈറ്റ് തുടങ്ങിയവ തകർത്ത് 25,000 രൂപയുടെ നാശനഷ്ടം വരുത്തിയെന്നാണ് കേസ്.
Post a Comment