ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഉത്തര്‍പ്രദേശ് സ്വദേശിക്കൊപ്പം പെണ്‍കുട്ടി ഇറങ്ങിപ്പോയി. തുടര്‍ന്ന് കുട്ടിയെ കണ്ടെത്തി.
മലപ്പുറം കരുവാരക്കുണ്ട് സ്വദേശിനിയായ പതിനാറുകാരിയെ യാത്രക്കിടെ കാസര്‍കോടുവച്ച് റെയില്‍വേ പൊലീസാണ് കണ്ടെത്തിയത്.
പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് ഉത്തര്‍പ്രദേശ് പക്ബാര അംറോഹ സ്വദേശി അമേര ചൗദര്‍പൂര്‍ മുഹമ്മദ് നവേദി (18)നെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ക്ലാസിലേക്കെന്നു പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങുന്നത്.
പിന്നീട് വഴിയില്‍ വച്ച് ഇരുവരും കണ്ടുമുട്ടുകയും മഞ്ചേരിയിലേക്കും കോഴിക്കോട്ടേക്കും പോകുകയുമായിരുന്നു. ഇവിടെ നിന്നാണ് ഡല്‍ഹിയിലേക്ക് ട്രെയിന്‍ കയറുന്നത്. പെണ്‍കുട്ടി ഡല്‍ഹിയിലേക്ക് തിരിച്ചെന്ന് മനസ്സിലായതോടെ പൊലീസ് ഉടന്‍ റെയില്‍വേ പൊലീസിന് സന്ദേശമയച്ചു. തുടര്‍ന്നാണ് കാസര്‍ഗോഡ് വച്ച് ഇരുവരെയും പോലീസ് പിടികൂടുന്നത്.

Post a Comment