ചൂടില്‍ ഉരുകി കണ്ണൂര്‍; സംസ്ഥാനത്തു പകല്‍ താപനില ഉയര്‍ന്നു തന്നെ തുടരുന്നു.



കണ്ണൂര്‍: സംസ്ഥാനത്തു പകല്‍ താപനില ഉയര്‍ന്നു തന്നെ തുടരുന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഏറ്റവും കൂടിയ പകല്‍ താപനിലയായ 40 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

കുഞ്ഞ് ദേഹത്ത് മൂത്രമൊഴിച്ചതിന് ഭര്‍ത്താവില്‍ നിന്ന് അടി! പീഡനം താങ്ങാനാകാതെ യുവതി ജീവനൊടുക്കി; ഭര്‍ത്താവ് അറസ്റ്റില്‍

ഇരിക്കൂറില്‍ 39.8 ഡിഗ്രി സെല്‍ഷ്യസാണു ചൂട്. ഏറ്റവും കുറഞ്ഞ പകല്‍ താപനില ഇടുക്കിയിലെ പീരുമേട്ടില്‍ (30.2 ഡിഗ്രി) ആണ്. അതേസമയം, ജനുവരി മുതല്‍ ഫെബ്രുവരി 8 വരെ സംസ്ഥാനത്ത് 41% അധിക മഴ പെയ്തതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇതില്‍ ഏറെയും ജനുവരി യില്‍ ആയിരുന്നു. എന്നാല്‍, ഫെബ്രുവരിയിലെ ആദ്യ ആഴ്ചയിലെ മാത്രം കണക്കെടുപ്പില്‍ 46% മഴ കുറവാണ്.


Post a Comment

Previous Post Next Post