കർണ്ണാടകയിൽ കടുവയുടെ ആക്രമണത്തിൽ രണ്ടു പേർ മരിച്ചു. കുട്ട ചൂരിക്കാട് കാപ്പി എസ്റ്റേറ്റിൽ പതിനെട്ടുകാരനേയും ബന്ധുവായ വയോധികനേയുമാണ് കടുവ കൊന്നത്. ഹുൻസൂർ അൻഗോട്ട സ്വദേശിയായ മധുവിന്റെയും വീണ കുമാരിയുടേയും മകൻ ചേതൻ (18), ബന്ധുവായ രാജു (72) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെയാണ് ചേതനെ കടുവ ആക്രമിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ രാജുവിനെ ഇന്നാണ് കടുവ ആക്രമിച്ച് കൊന്നത്.

Post a Comment