സുബി സുരേഷിന്റെ സംസ്കാരം ഇന്ന്

 


അന്തരിച്ച സിനിമ-ടെലിവിഷൻ താരം സുബി സുരേഷിന്റെ സംസ്കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് വരാപ്പുഴയിലാണ് സംസ്കാരം. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ  മൃതദേഹം വരാപ്പുഴയിലെ വീട്ടിലെത്തിക്കും. രാവിലെ 8 മുതൽ പുത്തൻപള്ളിയിൽ പൊതുദർശനത്തിന് വെയ്ക്കും. ശേഷമായിരിക്കും സംസ്കാരം. ഇന്നലെ രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയിൽ വെച്ചായിരുന്നു സുബി സുരേഷിന്റെ അന്ത്യം.

Post a Comment

Previous Post Next Post