സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍; നല്‍കുന്നത് ഡിസംബര്‍ മാസത്തെ കുടിശ്ശിക

 


തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍ വിതരണം ചെയ്യും. രണ്ട് മാസത്തെ കുടിശ്ശികയില്‍ ഡിസംബര്‍ മാസത്തെ പെന്‍ഷനാണ് നല്‍കുക.തുക നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് ധനവകുപ്പ് അറിയിച്ചു. 

സഹകരണ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് കടമെടുത്താണ് തുക നല്‍കുന്നത്. 2000 കോടി രൂപ വായ്പ ആവശ്യപ്പെട്ടതില്‍ ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാനാവശ്യമായ തുക മാത്രമാണ് ഇതുവരെ സമാഹരിച്ചത്.

Post a Comment

Previous Post Next Post