ടൈഫോയ്ഡ് വാക്സീന്റെ വിലകുറഞ്ഞ മരുന്നുകള്‍ പൂഴ്ത്തിവച്ച്‌ വിലകൂടിയ മരുന്നുകള്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

 


തിരുവനന്തപുരം: ടൈഫോയ്ഡ് വാക്സീന്റെ വിലകുറഞ്ഞ മരുന്നുകള്‍ പൂഴ്ത്തിവച്ച്‌ വിലകൂടിയ മരുന്നുകള്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

ഇതു സംബന്ധിച്ച്‌ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നവര്‍ക്ക് വില കൂടിയ ടൈഫോയ്ഡ് മരുന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ നല്‍കുന്നു എന്ന പരാതിയെ തുടര്‍ന്നാണ് നടപടി.


ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡിന് ടൈഫോയ്ഡ് വാക്സീന്‍ നിര്‍ബന്ധമാക്കിയതോടെയാണ് മെഡിക്കല്‍ ഷോപ്പുകള്‍ മരുന്നുകൊള്ള നടത്തുന്നതായി പരാതി ഉയര്‍ന്നത്.


200 രൂപയില്‍ താഴെ വിലയുള്ള വാക്സീന്‍ വിപണിയില്‍ ലഭ്യമായിരിക്കെ രണ്ടായിരം രൂപയുടെ വാക്സീനാണ് വില്‍പനയ്ക്ക് എത്തിക്കുന്നത്. സ്വകാര്യ ആശുപത്രികളും കുത്തിവയ്പിന് വന്‍തുക ഈടാക്കുന്നതിനാല്‍ ഹെല്‍ത്ത് കാര്‍ഡ് ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഭാരിച്ച ബാധ്യതയാകുകയാണ്.

സര്‍ക്കാര്‍ ആശുപത്രികളിലും കുറഞ്ഞ വിലയ്ക്ക് മരുന്നെത്തിക്കേണ്ട കാരുണ്യ ഫാര്‍മസികളിലും വാക്സീന്‍ ലഭ്യമാക്കാത്തതാണ് ചൂഷണത്തിന് കളമൊരുക്കുന്നത്. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണെങ്കില്‍ ചെലവ് ഇതിലും കൂടും. കൂടുതല്‍ വിലയുള്ള മരുന്നിന് കൂടുതല്‍ കമ്മിഷന്‍ ലഭിക്കുമെന്നതാണ് മരുന്നുകടക്കാരുടെ ലാഭം.

Post a Comment

Previous Post Next Post