തുടരെ തുടരെയുള്ള ഭൂചലനത്തിൽ തുർക്കിയിലും സിറിയയിലും മരണസംഖ്യ ഉയരുന്നു. ഇതുവരെ 7800ലധികം ആളുകൾ ഭൂചലനത്തിൽ മരിച്ചെന്നാണ് റിപ്പോർട്ട്. തുർക്കിയിൽ 5434 പേരും സിറിയയിൽ 1872 പേരും ഉൾപ്പടെ ആകെ 7,306 പേർ മരിച്ചെന്നാണ് ഏറ്റവും പുതിയ കണക്കുകൾ. 20,000 പേർ മരിച്ചിട്ടുണ്ടാകാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടൽ. ഇരു രാജ്യങ്ങളിലും രക്ഷാപ്രവർത്തനങ്ങൾക്ക് തടസം നേരിടുന്നത് സ്ഥിതിഗതികൾ ഗുരുതരമാക്കി.

Post a Comment