തളിപ്പറമ്പിൽ പൊലീസ് ഡംപിങ് യാര്‍ഡില്‍ വന്‍ തീപിടുത്തം. 500 ഓളം വാഹനങ്ങള്‍ കത്തിനശിച്ചു.അഗ്നിശമന സേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
വ്യാഴാഴ്ച ഉച്ചയോടെയാണ് തളിപ്പറമ്ബ് വെള്ളാരംപാറയിലെ ഡംപിങ് യാര്‍ഡില്‍ തീപിടിത്തമുണ്ടായത്. വിവിധ കേസുകളിലായി പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. സമീപത്തെ പറമ്പിലാണ് ആദ്യം തീപിടിത്തമുണ്ടായത്. പിന്നീട് ഡംപിങ് യാര്‍ഡിലെ വാഹനങ്ങളിലേക്കും തീ പടര്‍ന്നു. ഏകദേശം അഞ്ഞൂറോളം വാഹനങ്ങളാണ് ഡംപിങ് യാര്‍ഡില്‍ ഉണ്ടായിരുന്നത്.

Post a Comment