വൻ എടിഎം കവർച്ച; 4 എടിഎമ്മുകളിൽ നിന്നായി മോഷ്ടിച്ചത് 75 ലക്ഷം
തമിഴ്നാട്ടിൽ വൻ എടിഎം കവർച്ച. 4 എടിഎമ്മുകളിൽ നിന്നായി 75 ലക്ഷത്തോളം രൂപ മോഷ്ടിച്ചു. തമിഴ്നാട് തിരുവണ്ണാമലയിലാണ് മോഷണം നടന്നത്. മൂന്ന് എസ്ബിഐ എടിഎമ്മും ഒരു ഇന്ത്യ വൺ എടിഎമ്മുമാണ് മോഷ്ടാക്കൾ തകർത്തത്. ഗ്യാസ് വെൽഡിങ് മെഷീൻ ഉപയോഗിച്ചാണ് എടിഎം തകർത്തത്. എടിഎമ്മിന്റെ സിസിടിവികളും ഹാർഡ് ഡിസ്കുകളും മോഷ്ടാക്കൾ നശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ തിരുവണ്ണാമല പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment