തിരുപ്പത്തൂര്‍: തമിഴ്നാട്ടില്‍ സൗജന്യ സാരി വിതരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് സ്ത്രീകള്‍ മരിച്ചു.
10 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുപ്പത്തൂര്‍ ജില്ലയിലെ വാണിയമ്ബാടിക്ക് സമീപമാണ് സംഭവം.
തൈപ്പൂയം ഉത്സവാഘോഷത്തിന്‍റെ ഭാഗമായി അയ്യപ്പന്‍ എന്നയാള്‍ സാരിയും വസ്ത്രവും സൗജന്യമായി വിതരണം ചെയ്യുകയായിരുന്നു. ഇതിന് ടോക്കണ്‍ നല്‍കുന്നതിനിടെയാണ് അപകടമുണ്ടായത്. നൂറിലധികം സ്ത്രീകള്‍ വസ്ത്രം വാങ്ങാന്‍ എത്തിയതായി പൊലീസ് പറഞ്ഞു.
തമിഴ് മാസമായ തൈമാസത്തിലെ പൗര്‍ണ്ണമി നാളിലാണ് തമിഴ് ഹിന്ദുക്കള്‍ തൈപ്പൂയം ആഘോഷിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി വസ്ത്രവിതരണവും നടക്കാറുണ്ട്. ടോക്കണ്‍ കൊടുക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും നിരവധിപ്പേര്‍ ബോധംകെട്ടുവീണു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണ്.

Post a Comment