തുര്‍ക്കി: അരലക്ഷത്തിലധികം പേരുടെ മരണത്തിനിടയാക്കിയ ഭൂചലനത്തിന്‍റെ ആഘാതം മാറുന്നതിന് തൊട്ടുമുമ്ബ് തുര്‍ക്കിയില്‍ ഇന്നലെ വീണ്ടും ഭൂചലനം.
റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മൂന്ന് പേര്‍ മരിച്ചു. 680 പേര്‍ക്ക് പരിക്കേറ്റു.
രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തത്തില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിന് ഹതായ് പ്രവിശ്യയില്‍ ഉണ്ടായ ഭൂകമ്ബം തിരിച്ചടിയായി. ഭൂകമ്ബ സാധ്യത കണക്കിലെടുത്ത് ആയിരക്കണക്കിന് ആളുകള്‍ രാത്രിയില്‍ വീട് വിട്ട് തുറസ്സായ സ്ഥലത്ത് അഭയം തേടി.
രണ്ടാഴ്ച മുമ്ബ് ഉണ്ടായ ഭൂകമ്ബത്തില്‍ എല്ലാം നഷ്ടപ്പെട്ട് ഹതായ് മേഖലയിലെ തെരുവുകളിലെ കൂടാരങ്ങളില്‍ ഉറങ്ങിക്കിടന്നവര്‍ വീണ്ടും ദുരിതത്തിന്‍്റെ പിടിയിലേക്ക് വീണു. ഭൂമി പിളര്‍ന്നതുപോലെ തോന്നി ഞെട്ടലോടെയാണ് പലരും ഞെട്ടി ഉണര്‍ന്നത്. ആളുകള്‍ കൂടാരങ്ങള്‍ക്ക് പുറത്ത് ഓടികൂടുകയായിരുന്നു.

Post a Comment