പെട്രോളിനും ഡീസലിനും വില കൂട്ടാനോരുങ്ങി പാകിസ്ഥാന്‍; പെട്രോള്‍ ലിറ്ററിന് 282 രൂപയാകും

 


കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്ഥാനില്‍ ഇന്ധന വില കുത്തനെ ഉയര്‍ത്തുന്നു.

പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 32 പാകിസ്ഥാന്‍ രൂപ വീതം വര്‍ദ്ധിപ്പിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതുക്കിയ നിരക്കുകള്‍ ഫെബ്രുവരി 16 മുതല്‍ പ്രാബല്യത്തില്‍ വരും.


ഒറ്റയടിക്ക് 12.8 ശതമാനമാണ് പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചത്. ഇതോടെ പെട്രോള്‍ വില ലിറ്ററിന് 250 രൂപയില്‍ നിന്ന് 282 രൂപയായി ഉയരും. 12.5 ശതമാനം വര്‍ദ്ധനവോടെ ഡീസല്‍ വില ലിറ്ററിന് 262.8 രൂപയില്‍ നിന്ന് 295.64 രൂപയായി ഉയരും. മണ്ണെണ്ണ വിലയും 14.8 ശതമാനം ഉയര്‍ന്നു. പുതുക്കിയ വില ലിറ്ററിന് 217.88 രൂപയാണ്.


പാകിസ്ഥാന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതും എണ്ണ ഇറക്കുമതിയുടെ ചെലവ് വര്‍ദ്ധിച്ചതുമാണ് ഇന്ധന വിലയിലെ വര്‍ദ്ധനവിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം ആദ്യം ഇന്ധന വില ലിറ്ററിന് 35 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. പാല്‍, പച്ചക്കറി, മാംസം എന്നിവയുള്‍പ്പെടെ ദൈനംദിന ഉപയോഗ വസ്തുക്കള്‍ക്കും രാജ്യത്ത് വില ഉയരുകയാണ്.

Post a Comment

Previous Post Next Post