ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന തളിപ്പറമ്പ് ഫെസ്റ്റിന് ഉണ്ടപ്പറമ്പ് മൈത്താനത്ത് തുടക്കമായി . തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിത കൊങ്ങായി ഉദ്ഘാടനം നിർവച്ചു. തളിപ്പറമ്പ് ഫെസ്റ്റ് കൺവീനർ ഷഫീഖ് അത്താഴക്കൂട്ടം സ്വാഗതം പറഞ്ഞു. തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു . തളിപ്പറമ്പ് നഗരസഭ പിഡബ്ല്യുഡി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി മുഹമ്മദ് നിസാർ, തളിപ്പറമ്പ് നഗരസഭ പ്രതിപക്ഷ നേതാവ് ഓ സുഭാഗ്യം, കൗൺസിലർ സി നുബുല, കെ വത്സരാജൻ, അഡ്വക്കറ്റ് മോഹൻദാസ് പുല്ലായികൊടി ചന്ദ്രൻ, കെ വി മുഹമ്മദ് കുഞ്ഞി, സി ശ്രീലക്ഷ്മണൻ, എം കെ മനോഹരൻ, കെ എസ് റിയാസ്, അഡ്വക്കേറ്റ് ജി ഗിരീഷ്, വി മോഹന ചന്ദ്രൻ, വി താജുദ്ദീൻ, കെ വി മനോഹരൻ, നൗഷാദ് ഇ പി, ഹബീബ് വി കെ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. അബു നിദാൽ നന്ദി പറഞ്ഞു. ഫെബ്രുവരി 11 മുതൽ മാർച്ച് 6 വരെയാണ് ഫെസ്റ്റ്. ഫെസ്റ്റിൽ ബാഹുബലി,കെ.ജി.എഫ് സിനിമകളുടെ സെറ്റുകൾ ഒരുക്കിയ കലാകാരൻമാർ തയ്യാറാക്കുന്ന ന്യൂയോർക്ക് പട്ടണത്തിന്റെ നേർക്കാഴ്ച മുതൽ ഫുഡ് കോർട്ട്, അമ്യൂസ്‌മെന്റ് പാർക്ക്,20 ഇനം റൈഡുകൾ,60 സ്റ്റാളുകൾ,നയാഗ്ര വെള്ളച്ചാട്ടത്തിന്റെ പ്രവർത്തിക്കുന്ന മാതൃക,റോബോട്ടിക് ഷോ, ഫാമിലി ഗെയിംസ് എന്നിവ കാണികൾക്കായി ഒരുക്കിയിട്ടുണ്ട്.വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടന പ്രതിനിധികൾ ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.ഫെസ്റ്റ് നഗരിയിലെ വിവിധ സെക്ഷന്റെ ഉദ്ഘാടനം അന്നേ ദിവസം രാവിലെ 10 മണിക്ക് നടക്കും.സാധാരണ ദിവസങ്ങളിൽ വൈകുന്നേരം മൂന്നുമണി മുതൽ 9:30 വരെയും ശനി, ഞായർ അടക്കമുള്ള അവധി ദിവസങ്ങളിൽ 11 മുതൽ 9:30 വരെയുമാണ് ഫെസ്റ്റ് നഗരിയിലേക്കുള്ള പ്രവേശനം. കൺകുളിർക്കെ കാഴ്ചകൾക്കൊപ്പം ഫെബ്രുവരി 11 മുതൽ മാർച്ച് 06 വരെ എല്ലാ ദിവസവും വൈകുന്നേരം 07 മണി മുതൽ വിവിധ കലാപരിപാടികളും സംഘടിപ്പിക്കും.
ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന തളിപ്പറമ്പ് ഫെസ്റ്റ് 23ന് പ്രൗഢഗംഭീര തുടക്കം
Alakode News
0
.jpeg)
Post a Comment