പെരിങ്ങോത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ 19 വയസുകാരന്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരുക്കേറ്റു



തളിപ്പറമ്പ് : പെരിങ്ങോത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു റോഡിലേക്ക് തെറിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു. പെരിങ്ങോം കൊരങ്ങാട്ടെ ടി.പി ഹംസ പാലത്തര - സി.എച്ച്‌ റുബീന ദമ്ബതികളുടെ മകന്‍ ചപ്പന്റെ കത്ത് വീട്ടില്‍ സി.എച്ച്‌ റമീസാ (19) ണ് മരിച്ചത്.


തിങ്കളാഴ്‌ച്ച പുലര്‍ച്ചെ പെരിങ്ങോത്തെ പൊന്നമ്ബാറയിലാണ് അപകടമുണ്ടായത്. കൂടെ ബൈക്കില്‍ യാത്ര ചെയ്തിരുന്ന സുഹൃത്ത് വാജിദിന് (19) പരുക്കേറ്റു.. കൂട്ടിയിടിച്ച ബൈക്കിലെ യാത്രക്കാരായ കാനായി - മണിയറയിലെ രണ്ടു പേര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കില്‍ നിന്ന് തെറിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ റമീസിനെയും മറ്റുള്ളവരെയും പെരിങ്ങോത്തു നിന്നും അസി. സ്റ്റേഷന്‍ ഓഫിസര്‍ സി.വി ഗോകുല്‍ദാസിന്റെ നേതൃത്വത്തിലെത്തിയ അഗ്‌നിശമന സേനാ സംഘമാണ് പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.

എന്നാല്‍ റമീസ് ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു. ഹസ്‌ന , റൈഹ എന്നിവരാണ് മരിച്ച റമീസിന്റെ സഹോദരങ്ങള്‍. മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറി യില്‍ . പെരിങ്ങോം പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി. അപകടത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post