വളര്‍ത്തു മീന്‍ ചത്ത മനോവിഷമത്തില്‍ 13-കാരന്‍ ആത്മഹത്യ ചെയ്തു

 



വളര്‍ത്തു മീന്‍ ചത്ത മനോവിഷമത്തില്‍ 13-കാരന്‍ ആത്മഹത്യ ചെയ്തു

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് വളര്‍ത്തു മീന്‍ ചത്ത മനോവിഷമത്തില്‍ 13-കാരന്‍ ആത്മഹത്യ ചെയ്തു. ചങ്ങരംകുളം പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന വളാഞ്ചേരി കളത്തില്‍ രവീന്ദ്രന്റെ മകന്‍ റോഷന്‍ ആര്‍.

മേനോന്‍(13) ആണ് തൂങ്ങിമരിച്ചത്.

വെള്ളിയാഴ്ച കാലത്ത് എട്ട് മണിയോടെയാണ് സംഭവം. ഏഴരയോടെ പ്രാവിന് തീറ്റ കൊടുക്കാന്‍ വീടിന്റെ ടെറസിന് മുകളില്‍ പോയ റോഷനെ എട്ടര ആയിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോയി നോക്കിയപ്പോഴാണ് ടെറസിന് മുകളിലെ ഷെഡില്‍ ഇരുമ്ബ് പൈപ്പില്‍ പ്ലാസ്റ്റിക് കയറുപയോഗിച്ച്‌ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവച്ചിരുന്നു.


റോഷന്റെ അക്വേറിയത്തില്‍ വളര്‍ത്തിയിരുന്ന മീന്‍ കഴിഞ്ഞ ദിവസം ചത്തിരുന്നു. ഇതിന്റെ മനോവിഷമിത്തിലായിരുന്നു റോഷന്‍ എന്ന് ബന്ധുക്കള്‍ പറഞ്ഞു. മൂക്കുതല ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥിയാണ് റോഷന്‍. ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Post a Comment

Previous Post Next Post