ആലക്കോട് ആൾതാമസമില്ലാത്ത വീട്ടു മുറ്റത്ത് ചാക്കിൽക്കെട്ടി ഒളിപ്പിച്ച് 134 കുപ്പി മാഹി മദ്യം പോലീസ് പിടിച്ചെടുത്തു



ആലക്കോട്: ആൾതാമസമില്ലാത്ത വീട്ടു മുറ്റത്ത് ചാക്കിൽക്കെട്ടി ഒളിപ്പിച്ച് 134 കുപ്പി മാഹി മദ്യം പോലീസ് പിടിച്ചെടുത്തു. പൂവാൽ മാവുംതട്ടിലെ സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്ത് നിന്നാണ് ഇന്നലെ വൈകുന്നേരം ആലക്കോട് സി.ഐ: എം.പി വിനീഷ്കുമാർ,എസ്.ഐ: പി.വിജേഷ് എന്നിവരുടെ നേതൃത്വത്തിൽ മദ്യം പിടികൂടിയത്. പുതുശേരി സംസ്ഥാനത്ത് മാത്രം വിൽപ്പനാനുമതിയുള്ള കേരള എക്സ്പ്രസ്സ് എന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ 500 മില്ലി വീതമുള്ള 134 ബോട്ടിലുകൾ രണ്ട് ചാക്കുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു. വീട്ടുടമ ജോലിയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലായിരുന്നതിനാൽ വീട് ഏറെക്കാലമായി അടച്ചിട്ട് നിലയിലായിരുന്നു. 

എ​ട്ടാം ക്ലാ​സു​കാ​രി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അധ്യാപിക ശകാരിച്ചത് മൂലമെന്ന് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ്

വീട്ടുടമ ഇന്നലെ സ്ഥലത്തെത്തിയപ്പോഴാണ് മദ്യശേഖരം കണ്ടെത്തിയത്. തുടർന്ന് അദ്ദേഹം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വൻതോതിൽ മാഹി മദ്യം കടത്തിക്കൊണ്ട് വന്ന് വിൽപ്പന നടത്തുന്ന സംഘങ്ങൾ ഒളിപ്പിച്ച മദ്യമാണ് ഇതെന്നാണ് കരുതപ്പെടുന്നത്. വ്യാപകമായ വ്യാജ മദ്യ വിൽപനയാണ് പ്രദേശം കേന്ദ്രീകരിച്ച് നടക്കുന്നത്. മദ്യം ഒളിപ്പിച്ച് സംഘത്തെ കണ്ട ഞാൻ അന്വേഷണം പോലീസ് ഊർജിതമാക്കി.

Post a Comment

Previous Post Next Post