തുർക്കിയിൽ 12 മണിക്കൂറിനിടെ മൂന്നാമതും ഭൂചലനം. മരണം 1500 കടന്നു; VIDEO

 


തുർക്കിയിൽ വീണ്ടും ഭൂചലനം. 12 മണിക്കൂറിനിടെ ഇവിടെയുണ്ടാകുന്ന മൂന്നാമത്തെ ഭൂചലനമാണിത്. പുലർച്ചെ അതിശക്തമായി ഭൂചലനം ഉണ്ടായ പ്രദേശങ്ങളിലാണ് ഇപ്പോഴും ഭൂകമ്പം ഉണ്ടായതെന്നാണ് വിവരം. നിരവധി കെട്ടിടങ്ങൾ തകർന്നു വീണു. അവശിഷ്ടങ്ങൾക്കിടയിൽ ആയിരത്തോളം പേർ കിടക്കുന്നതായാണ് റിപ്പോർട്ട്. 1500 ഓളം പേർ മരണപ്പെട്ടുവെന്ന് സ്ഥിരീകരിച്ചു.  5000 ഓളം പേർക്ക് പരിക്കേറ്റു. മധ്യതു‌ർക്കിയാണ് പ്രഭവകേന്ദ്രം.

Post a Comment

Previous Post Next Post