ഒ​ന്‍​പ​താം ക്ലാ​സു​കാ​രി​യെ ല​ഹ​രി കാ​രി​യ​റാ​ക്കി​യ സം​ഭ​വം; 10 പേ​ര്‍​ക്കെ​തി​രെ കേ​സ്



കോ​ഴി​ക്കോ​ട്: ഒ​ന്‍​പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ പെ​ണ്‍​കു​ട്ടി​യെ ല​ഹ​രി കാ​രി​യ​റാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ പത്ത് ​പേ​ര്‍​ക്കെ​തി​രെ കേ​സ്. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്.


കോ​ഴി​ക്കോ​ട് കു​റ്റി​ക്കാ​ട്ടൂ​ര്‍ സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി​ക്ക് അ​യ​ല്‍​വാ​സി​യാ​ണ് ല​ഹ​രി എ​ത്തി​ച്ച് ന​ല്‍​കി​യി​രു​ന്ന​ത്. 25 പേ​ര്‍ അ​ട​ങ്ങു​ന്ന ഇ​ന്‍​സ്റ്റ​ഗ്രാം ഗ്രൂ​പ്പു​വ​ഴി​യാ​യി​രു​ന്നു ല​ഹ​രി കൈ​മാ​റ്റം ചെ​യ്തി​രു​ന്ന​ത്.


ക​ബ​ഡി ക​ളി​ക്കി​ടെ മ​റ്റൊ​രു പെ​ണ്‍​കു​ട്ടി ന​ല്‍​കി​യ ബി​സ്‌​ക്ക​റ്റി​ലൂ​ടെ​യാ​ണ് കെ​ണി​യി​ല്‍ വീ​ണ​തെ​ന്നാ​ണ് വി​ദ്യാ​ര്‍​ഥി​നി മൊ​ഴി ന​ല്‍​കി​യ​ത്.


പി​ന്നീ​ട് അ​ദ്‌​നാ​ന്‍ എ​ന്ന യു​വാ​വെ​ത്തി ല​ഹ​രി പൊ​ടി രൂ​പ​ത്തി​ല്‍ മൂ​ക്കി​ല്‍ വ​ലി​പ്പി​ച്ചു. കൈ​ത്ത​ണ്ട​യി​ല്‍ ഇ​ഞ്ച​ക്ഷ​നു​ക​ളാ​യി ല​ഹ​രി എ​ത്തി​ച്ചു. പി​ന്നീ​ട് എം​ടി​എം​എ​യു​ടെ അ​ടി​മ​യാ​യി മാ​റി. മ​റ്റ് ര​ണ്ട് വി​ദ്യാ​ര്‍​ഥി​നി​ക​ളോ​ടൊ​പ്പം ല​ഹ​രി കൈ​മാ​റാ​നാ​യി ത​ല​ശേ​രി​യി​ല്‍ പോ​യ​താ​യും പെ​ണ്‍​കു​ട്ടി മൊ​ഴി ന​ല്‍​കി​യി​രു​ന്നു.


പ​ല​യി​ട​ങ്ങ​ളി​ല്‍ ല​ഹ​രി എ​ത്തി​ച്ച് ന​ല്‍​കി. ശ​രീ​ര​ത്തി​ല്‍ പ്ര​ത്യേ​ക രീ​തി​യു​ള്ള ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ചാ​യി​രു​ന്നു ല​ഹ​രി​ക്ക​ട​ത്തെ​ന്നും പെ​ണ്‍​കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

Post a Comment

Previous Post Next Post