സംസ്ഥാനത്ത് മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം കൂട്ടാന്‍ ശുപാര്‍ശ

 


തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്ബളം കൂട്ടാന്‍ ശുപാര്‍ശ. ശമ്ബള വര്‍ദ്ധനവ് പഠിക്കാന്‍ രൂപീകരിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

വിവിധ അലവന്‍സുകളില്‍ 30 മുതല്‍ 35 ശതമാനം വരെ വര്‍ദ്ധിപ്പിക്കാന്‍ ആണ് ശുപാര്‍ശ.

സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്താണ് നിയമസഭാംഗങ്ങളുടെ ശമ്ബളം വര്‍ദ്ധിപ്പിക്കാനുള്ള ശുപാര്‍ശ സര്‍ക്കാരിന് മുന്നിലെത്തുന്നത്. ദൈനംദിന ചെലവുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ആനുകൂല്യങ്ങളും അലവന്‍സുകളും സമയബന്ധിതമായി പരിഷ്കരിക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കമ്മിഷന്‍ രൂപീകരിച്ചത്. ജൂലൈയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ജസ്റ്റിസ് രാമചന്ദ്രന്‍ നായരെ ഏകാംഗ കമ്മീഷനായി നിയമിച്ചിരുന്നു. 


കഴിഞ്ഞയാഴ്ചയാണ് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. അടിസ്ഥാന ശമ്ബളത്തില്‍ വലിയ വ്യത്യാസമില്ലാതെ അലവന്‍സുകളും ആനുകൂല്യങ്ങളും 30 മുതല്‍ 35 ശതമാനം വരെ വര്‍ദ്ധിപ്പിക്കാനാണ് ശുപാര്‍ശ. യാത്രാച്ചെലവ്, ഫോണ്‍ സൗകര്യം, മെഡിക്കല്‍ അക്കോമഡേഷന്‍ തുടങ്ങി വിവിധ അലവന്‍സുകളില്‍ വര്‍ദ്ധനവിന് നിര്‍ദ്ദേശമുണ്ട്. മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ വിവാദത്തിനുള്ള സാധ്യത കണക്കിലെടുത്ത് തിടുക്കപ്പെട്ട് തീരുമാനമെടുക്കാന്‍ ഇടയില്ലെന്നാണ് വിവരം. നേരത്തെ 2018ലാണ് ശമ്ബള വര്‍ദ്ധനവ് നടപ്പാക്കിയത്. നിലവില്‍ മന്ത്രിമാര്‍ക്ക് 97,429 രൂപയും എംഎല്‍എമാര്‍ക്ക് 70,000 രൂപയുമാണ് ശമ്ബളം.

Post a Comment

Previous Post Next Post