വാട്ട്സാപ്പില്‍ ഇനി ഇഷ്ടമുള്ള ചാറ്റുകള്‍ പിന്‍ ചെയ്ത് വെക്കാം



വാട്ട്സാപ്പില്‍ ഇനി ഇഷ്ടമുള്ള ചാറ്റുകള്‍ പിന്‍ ചെയ്ത് വെക്കാം. കഴിഞ്ഞ ദിവസമാണ് അപ്ഡേറ്റുമായി ആപ്പെത്തിയത്.

അഞ്ച് ചാറ്റ് വരെ പിന്‍ ചെയ്തു വെയ്ക്കാനുള്ള ഓപ്ഷനാണ് വാട്ട്സാപ്പ് നല്‍കുന്നത്. വാട്ട്സാപ്പ് സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് ചാറ്റുകള്‍ പിന്‍ ചെയ്ത് വെക്കാനുള്ള ഓപ്ഷന്‍ ഉപയോക്താക്കള്‍ക്ക് ഏറെ പ്രയോജനപ്രദമാണ്.

പല ഗ്രൂപ്പുകളില്‍ നിന്നും ചാറ്റില്‍ നിന്നുമായി ആയിരത്തിലധികം മെസെജുകള്‍ പലരുടെയും ഫോണില്‍ കുന്നുകൂടുക പതിവാണ്. അത്തരം സമയങ്ങളില്‍ പലര്‍ക്കും ചാറ്റുകള്‍ കണ്ടെത്താന്‍ പ്രയാസമായിരിക്കും. അവര്‍ക്കാണ് ഈ അപ്ഡേറ്റ് ഏറെ പ്രയോജനപ്രദമാവുക. നിലവില്‍ മൂന്ന് ചാറ്റ് വരെയാണ് ചാറ്റ് ഫീഡിന് മുകളിലായി പിന്‍ ചെയ്ത് വെയ്ക്കാന്‍ കഴിയുന്നത്.

ഈ ഫീച്ചറിലാണ് വാട്ട്സാപ്പ് മാറ്റം കൊണ്ടുവരുന്നത്. വാട്ട്സാപ്പ് തുറക്കുമ്ബോള്‍ തന്നെ പ്രാധാന്യമില്ലാത്ത ഗ്രൂപ്പുകളും മറ്റും സ്ക്രോള്‍ ചെയ്ത് താഴെ പോകാതെ അഞ്ച് പ്രധാനപ്പെട്ട ചാറ്റുകളും ഉപയോക്താക്കള്‍ക്ക് കണ്ടെത്താം. പുതിയ അപ്ഡേറ്റിനെ കുറിച്ച്‌ വാബെറ്റ് ഇന്‍ഫോയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വാട്ട്സാപ്പില്‍ ചാറ്റുകള്‍ പിന്‍ ചെയ്യാന്‍ എളുപ്പമാണ്. ആപ്പ് തുറന്ന് ഏതെങ്കിലും ഗ്രൂപ്പോ ചാറ്റ് തിരഞ്ഞെടുക്കണം. അതില്‍ പ്രസ് ചെയ്ത് പിടിക്കുക. അപ്പോള്‍ ആ ചാറ്റ് സെലക്ടായതായി കാണാന്‍ സാധിക്കും (ചാറ്റ് ഐക്കണില്‍ ഒരു ഗ്രീന്‍ ടിക് ദൃശ്യമാകും). അതിനു ശേഷം ആപ്പിന്റെ ഏറ്റവും മുകളിലായി കാണുന്ന മൂന്ന് ഓപ്ഷനുകളില്‍ ഇടത് ഭാഗത്തെ പിന്‍ രൂപത്തിലുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കണം.

അതില്‍ ക്ലിക്ക് ചെയ്താല്‍, ആ ചാറ്റ് പിന്‍ ചെയ്തതായി അറിയാനാകും. ആന്‍ഡ്രോയിഡ് ഫോണില്‍ ഇങ്ങനെയാണ് ചാറ്റ് പിന്‍ ചെയ്യുന്നത്. ഐ.ഒ.എസില്‍ ചെയ്യുന്നത് വ്യത്യസ്തമാണ്. ആദ്യം വാട്ട്സാപ്പ് തുറന്ന് പിന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ചാറ്റ് വലത്തേക്ക് സൈപ്പ് ചെയ്യണം. അവിടെ പിന്‍ ചെയ്യാനുള്ള ഓപ്ഷന്‍ കാണാനാകും. അപ്പോള്‍ വാട്ട്സാപ്പ് ഡെസ്ക്ടോപ്പ് -ചാറ്റിന്റെ മുകളില്‍ മൗസ് വെച്ച്‌ റൈറ്റ് ക്ലിക്ക് ചെയ്യുക. ചാറ്റ് പിന്‍ ചെയ്യാനുള്ള ഓപ്ഷന്‍ തെളിഞ്ഞുവരും.


Post a Comment

Previous Post Next Post