കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി; സംഘര്‍ഷം

 


കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. തൃശൂര്‍, എറണാകുളം ജില്ലയിലെ കാപ്പ തടവുകാരായ ലാലു, ബിജു, അമല്‍, അനൂപ്, പ്രമോദ് എന്നീ പ്രതികളാണ് ഏറ്റുമുട്ടിയത്.

ജയിലിലെ ഒന്നാം ബ്ലോക്കിലാണ് സംഘര്‍ഷം. പരുക്കേറ്റ തടവുകാരന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.


വിയ്യൂര്‍ ജയിലില്‍ നിന്ന് കണ്ണൂരില്‍ എത്തിച്ച തടവുകാരാണ് സംഘര്‍ഷത്തിനു തുടക്കമിട്ടത്. ലാലു, ബിജു, അമല്‍, അനൂപ് എന്നീ പ്രതികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനായ പ്രമോദിനെ ആക്രമിക്കുകയായിരുന്നു. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. ആറുമാസം മുന്‍പ് ലാലു, ബിജു, അമല്‍, അനൂപ് എന്നിവര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താം ബ്ലോക്കില്‍ ഉണ്ടായിരുന്നു. അന്ന് പ്രമോദുമായി പ്രശ്നമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ആക്രമണം. ഇന്നലെ രാത്രിയാണ് വിയ്യൂര്‍ ജയിലില്‍ നിന്ന് 9 പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയത്. 



Post a Comment

Previous Post Next Post