പാനൂരിൽ ബിജെപി- കോൺഗ്രസ് സംഘർഷം: എസ്ഐ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്

 


തലശേരി: കണ്ണൂർ പാനൂർ പന്ന്യന്നൂരിൽ ഉത്സവസ്ഥലത്തുണ്ടായ ബിജെപി- കോൺഗ്രസ് സംഘർഷത്തിൽ എസ്ഐ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ ഒന്നോടെയാണ് സംഭവം.


കോൺഗ്രസ് -ബിജെപി പ്രവർത്തകരായ സന്ദീപ്, അനീഷ് തുടങ്ങി അഞ്ച് പേർക്കും പാനൂർ സ്റ്റേഷനിലെ അഡീഷണൽ എസ്ഐ ജയദേവനുമാണ് പരിക്കേറ്റത്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. കൊടിമരവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.


സംഭവത്തിൽ പാനൂർ പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു അന്വഷണം ആരംഭിച്ചു. പ്രതികൾക്കായി പോലീസ് റെയ്ഡ് നടത്തിവരികയാണ്. പ്രദേശത്ത് പോലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post