നീലഗിരിയില്‍ മലയാളിയായ എസ്റ്റേറ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു



കുഡല്ലൂര്‍: നീലഗിരിയില്‍ മലയാളിയായ എസ്റ്റേറ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു. ഗൂഡല്ലൂരിലെ സ്വകാര്യ കാപ്പി എസ്റ്റേറ്റിലെ ജീവനക്കാരന്‍ നൗഷാദലിയാണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന ജമാലിന് ഗുരുതരപരുക്കേറ്റു. ആനയെ കണ്ട് ഓടിയ ഇരുവരെയും പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു.


ഓവാലി പഞ്ചായത്തിലാണ് സംഭവം. ശനിയാഴ്ച വൈകിട്ട് നടക്കാന്‍ പോകുമ്ബോഴാണ് നൗഷാദലിയെയും ജമാലിനെയും കാട്ടാന ആക്രമിച്ചത്. നൗഷാദിന്റെ മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കാതെ നാട്ടുകാര്‍ പ്രതിഷേധിച്ചു.


വന്യമൃഗശല്യം പതിവായ പ്രദേശത്ത് നടപടികളൊന്നും സ്വീകരിക്കാത്തതിനാലാണ് പ്രതിഷേധം. അതേസമയം, മരണകാരണം പോസ്റ്റ്മോര്‍ട്ടത്തിനുശേഷ‌മേ വ്യക്തമാകൂയെന്ന് വനംമന്ത്രി അറിയിച്ചു.

Post a Comment

Previous Post Next Post