ചെറുപുഴ: തെരുവുനായയുടെ കടിയേറ്റ് എട്ടു പേർക്ക് പരിയാരം മെഡി.കോളേജ് ആശുപത്രിയിൽ ചികിത്സ നൽകി. ചെറുപുഴ കാക്കയഞാൽ കൂട്ടമാക്കൽ ഹൗസിൽ കെ.വി ജോഷി,ഭാര്യ ഗ്രേസി (61), മകളുടെ മകൾ ജുവൻ ഡിജോ(എട്ട്), ജോഷിയുടെ മറ്റൊരു മകളുടെ ഭർത്താവ് പ്രവീൺ (28) എന്നിവർക്കാണ് ആദ്യം കടിയേറ്റത്. ഇന്നലെ രാത്രി എട്ട് മണിയോടെ വീടിന്റെ
അകത്തേക്ക് കടന്നുചെന്ന് ഇവരെ കടിക്കുകയായിരുന്നു. തുടർന്ന് അവിടെ നിന്ന് ഓടിപ്പോയ നായ സമീപത്തെ ആന്ദ്രോത്ത് റോയിയുടെ വീട്ടിൽ കയറി പശുവിനെ കടിച്ചു. തുടർന്നാണ് റോഡിലിറങ്ങി മറ്റാളുകളെ അക്രമിച്ചത്. ഹാജിമുക്കിലെ തേക്കിന്റെ കത്ത് സാബിത്തിന് (15)രാത്രി പള്ളിയിൽ പോയി മടങ്ങുമ്പോഴാണ് നായയുടെ കടിയേറ്റത്. കുണ്ടംതടത്തിലെ പ്രണവ്(30), കെ.കെ പ്രകാശൻ, പത്ര ഏജന്റ് വിശ്വനാഥൻ (58) എന്നിവർക്കും നായയുടെ കടിയേറ്റു.കഴുത്തിൽ പട്ടയുള്ള നായയാണത്. കറുത്ത നിറത്തിലുള്ള നായയെ ഏതോ വീട്ടുകാർ ഉപേക്ഷിച്ചതാണെന്ന് സംശയിക്കുന്നു. നായയെ കണ്ടത്താൻ സമൂഹമാധ്യമങ്ങളിലൂടെ ഇന്നലെ രാത്രി മുതൽ പ്രചരണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Post a Comment