സ്‌കൂള്‍ കലോത്സവത്തില്‍ മൂന്ന് ജില്ലകള്‍ ഇഞ്ചോടിഞ്ച്

 


സംസ്ഥാന സ്‌കൂള്‍ കലോത്സവം അവസാന ഘട്ടത്തോടടുക്കെ കിരീടത്തിനായുള്ള പോരാട്ടത്തില്‍ കണ്ണൂരും പാലക്കാടും കോഴിക്കോടും ഇഞ്ചോടിഞ്ച് മത്സരത്തില്‍.

കഴിഞ്ഞ ദിവസം മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 683 പോയിന്റുമായി കണ്ണൂര്‍ ജില്ലയാണ് മുന്നില്‍. തൊട്ടുപിന്നില്‍ 679 പോയിന്റുമായി പാലക്കാടും കോഴിക്കോടും ശക്തമായ വെല്ലുവിളിയുയര്‍ത്തുന്നു.


651 പോയിന്റുമായി തൃശൂരും 642 പോയിന്റുമായി എറണാകുളവുമാണ് ഇവര്‍ക്ക് പിന്നില്‍. സ്‌കൂളുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഇ എം ഗേഴസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് മുന്നില്‍(122 പോയിന്റ്). പാലക്കാട് ഗുരുകുലം 111 പോയിന്റുമായി രണ്ടാതമതും കണ്ണൂര്‍ സെന്റ് തെരാസ് സ്‌കൂള്‍(98) മൂന്നാമതുമുണ്ട്.

Post a Comment

Previous Post Next Post