ആലക്കോട്:ആലക്കോട് പഞ്ചായത്തിന്റെ ഹരിത പെരുമാറ്റ ചട്ടം ലംഘിച്ച് വിവാഹസദ്യ നടത്തിയതിന് 5000 രൂപ പിഴ ഈടാക്കി. കഴിഞ്ഞ ദിവസം പരപ്പയിൽ നടന്ന വിവാഹ ചടങ്ങിൽ നിരോധിത ഉൽപ്പന്നങ്ങളായ പേപ്പർ ഇലകളും പേപ്പർ ഗ്ലാസുകളും ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് ആലക്കോട് പഞ്ചായത്ത് അധികൃതർ ബന്ധപ്പെട്ട വീട്ടുകാരിൽ നിന്ന് പിഴ ഈടാക്കിയത്.ആഘോഷവേളകളിലും സദ്യകളിലും ഹരിത പെരുമാറ്റചട്ടം ലംഘിക്കുന്നവർക്കെതിരെ നടപടികൾ കർശനമാക്കിയതായി
പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. രയരോം മൂന്നാംകുന്നിലെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് സമീപം മാലിന്യം തള്ളിയവരിൽ നിന്നും 5000 രൂപ പിഴയായി പഞ്ചായത്ത് ഈടാക്കി
Post a Comment