റിപ്പബ്ലിക് ദിന പരേഡില്‍ ശിങ്കാരിമേളവുമായി കണ്ണൂരിലെ കുടുംബശ്രീ വനിതകള്‍

 


കണ്ണൂർ : റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ പരമ്ബരാഗത വാദ്യമായ ശിങ്കാരിമേളവുമായി കണ്ണൂരിലെ കുടുംബശ്രീ വനിതകള്‍ കര്‍ത്തവ്യപഥിനെ ത്രസിപ്പിക്കാനൊരുങ്ങുന്നു.


നാരീശക്തി പ്രമേയമാക്കി കേരളം അവതരിപ്പിക്കുന്ന ടാബ്ലോയില്‍ ജില്ലയിലെ മാങ്ങാട്ടിടം, പാപ്പിനിശ്ശേരി പഞ്ചായത്തുകളില്‍നിന്നുള്ള വനിതകളാണ് ശിങ്കാരിമേളം അവതരിപ്പിക്കുന്നത്.

ടാബ്ലോയുടെ ഗ്രൗണ്ട് എലമെന്റായിട്ടാണ് മേളം അവതരിപ്പിക്കുന്നത്. കണ്ണൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സപ്തവര്‍ണ ശിങ്കാരിമേളസംഘത്തിലെ സിന്ധു ബാലകൃഷ്ണന്‍, ജോഷിന അശോകന്‍, രമിത രതീഷ്, ശൈലജ രാജന്‍, ബാലജ പ്രമോദ്, രജനി സോമന്‍, ലസിത വരദന്‍, സജിത അരവിന്ദ്, വിജിന രാജീവന്‍, വനജ ബാലന്‍, ലീല ചന്ദ്രന്‍, ഓമന പ്രദീപന്‍ എന്നിവര്‍ രാജ്യതലസ്ഥാനത്തുള്ള രാഷ്ട്രീയ രംഗശാല ക്യാമ്ബില്‍ കഠിനപരിശീലനത്തിലാണ്.

കുടുംബശ്രീ അംഗങ്ങളാണ് എല്ലാവരും. തയ്യല്‍ മുതല്‍ തൊഴിലുറപ്പ് ജോലിവരെ ചെയ്യുന്നവരാണ് സംഘത്തിലുള്ളത്. വനിതാ സ്വയം തൊഴില്‍ പദ്ധതിയുടെ ഭാഗമായി 2011-ലാണ് ഇവര്‍ ശിങ്കാരിമേളം പഠിക്കാനാരംഭിച്ചത്. തൊഴിലില്ലാത്ത വാരാന്ത്യത്തിലും വിശ്രമവേളകളിലുമായിരുന്നു പഠനം.


Post a Comment

Previous Post Next Post