ആലക്കോട് : ആലക്കോട് അരങ്ങം മഹാദേവ ക്ഷേത്രോത്സവത്തിന് 26-ന് വൈകീട്ട് ഏഴിന് ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് കൊടിയേറ്റും. 25-ന് വൈകീട്ട് ആലക്കോട് കൊട്ടാരത്തിൽ നിന്ന് തിരുവാഭരണ ഘോഷയാത്രയും മുത്തപ്പൻക്ഷേത്രത്തിൽനിന്ന് കലവറ നിറയ്ക്കൽ ഘോഷയാത്രയും നടക്കും.
ഉത്സവത്തോടനുബന്ധിച്ച് ഭജന, നൃത്തനൃത്യങ്ങൾ, പൊന്തിമുഴക്കം, നാടൻപാട്ട്, ദൃശ്യ വിരുന്ന്, നാടകം, ഗാനമേള, കഥകളി തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഫെബ്രവരി രണ്ടിന് ആറാട്ടോടെ ഉത്സവം സമാപിക്കും.
.jpeg)
Post a Comment