ബസ് യാത്രക്കിടെ വൈദ്യുതതൂണില്‍ തട്ടി വിദ്യാര്‍ഥിയുടെ കൈ അറ്റു

 


സുല്‍ത്താന്‍ ബത്തേരി: കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുന്നതിനിടെ വിദ്യാര്‍ത്ഥിയുടെ കൈ വൈദ്യുത തൂണില്‍ ഇടിച്ച്‌ അറ്റുപോയി.

വയനാട് ബത്തേരിക്ക് സമീപം അഞ്ചാം മൈലിലാണ് സംഭവം.

ആനപ്പാറ കുന്നത്തൊടി സ്വദേശി അസൈനാരുടെ മകന്‍ അസ് ലമിന്റെ (18) ഇടത് കൈമുട്ടിനു താഴെക്കാണ് അറ്റുപോയത്.

ചുള്ളിയോട് നിന്ന് ബത്തേരിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ വച്ചാണ് അപകടം സംഭവിച്ചത്.

Post a Comment

Previous Post Next Post