തൃശൂരില്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; ഒരാള്‍ക്ക് ഗുരുതരപരിക്ക്

 


 കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം. വെടിക്കെട്ട് പുര പൂര്‍ണമായും കത്തി നശിച്ചു. 10 കിലോമീറ്റര്‍ അകലെ വരെ പ്രകമ്ബനമുണ്ടായി.

സംഭവത്തില്‍ ചേലക്കര സ്വദേശി മണിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. വെടിക്കെട്ട് പുരയില്‍ ഇനിയും ജീവനക്കാര്‍ ഉള്ളതായാണ് സംശയം.

ഓട്ടുപാറഅത്താണി മേഖലയിലും കുലുക്കം റിപ്പോര്‍ട്ട് ചെയ്തു. ഓട്ടുപാറയില്‍ വ്യാപാര സ്ഥാപനങ്ങളുടെ ഡോറുകള്‍ ശക്തമായ സമ്മര്‍ദ്ദത്തില്‍ അടഞ്ഞു. സെക്കന്റുകള്‍ നീണ്ട് നിന്ന കുലുക്കമാണ് അനുഭവപ്പെട്ടത്. 

രണ്ട് സ്‌ഫോടനങ്ങളാണ് ഉണ്ടായത്. സ്‌ഫോടനത്തിന്റെ പ്രകമ്ബനം കൊണ്ട് ആളുകള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു.

Post a Comment

Previous Post Next Post