ഷവർമ രൂചിച്ചു നോക്കി പൂച്ചകൾ; ബാക്കി ഷവർമ നശിപ്പിച്ചെന്ന് ഹോട്ടൽ

 


കണ്ണൂർ: പയ്യന്നൂരിൽ ഷവർമയുണ്ടാക്കുന്നിടത്ത് പൂച്ചകൾ. പയ്യന്നൂരിലെ മജ്‌ലിസ് റെസ്റ്റോറന്‍റിലാണ് പാചകക്കാരൻ ഇല്ലാതിരുന്ന സമയത്ത് പൂച്ചകൾ കയറിയത്. പൂച്ച കഴിച്ചതിന്‍റെ ബാക്കി ഷവർമ നശിപ്പിച്ചെന്നാണ് ഹോട്ടൽ അധികൃതർ പറഞ്ഞു.


വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഷവർമ ഉണ്ടാക്കുന്ന പാത്രത്തിൽ കയറിയാണ് പൂച്ചകൾ ഷവർമ കഴിച്ചത്. ആ സമയത്ത് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ ഒരാളാണ് ദൃശ്യങ്ങൾ പകർത്തിയത്. പരാതി ലഭ്യമായാൽ പരിശോധന നടത്തുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post