കണ്ണൂര്‍:പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആംബുലന്‍സ് ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി.
വിളയാങ്കോട്ടെ എന്‍ വീനിഷ് കുമാറാണ് (34) മരിച്ചത്. കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് പരിസരത്തെ ആംബുലന്‍സ് ഡ്രൈവറാണ്.
ചൊവ്വാഴ്ച രാവിലെയാണ് വിളയാങ്കോട് പെട്രോള്‍ പമ്ബിന് സമീപത്തെ വീട്ടില്‍ റിനീഷ് കുമാറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പരിയാരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
നടക്കല്‍ രാജന്‍ - നിര്‍മല ദമ്ബതികളുടെ മകനാണ് വിനീഷ്. ഏക സഹോദരി റിനീഷ.

Post a Comment