തിരുവനന്തപുരം ഏകദിനം; സെഞ്ചുറിയോടെ സച്ചിന്റെ റെക്കോര്‍ഡ് മറികടന്ന് കോഹ്ലി



തിരുവനന്തപുരം: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ആദ്യ ബാറ്റിങ്ങില്‍ ശക്തമായി നിലയുറപ്പിച്ച്‌ ഇന്ത്യ.

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 43 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെടുത്തു. സെഞ്ചുറിയോടെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് കോഹ്ലി മറികടന്നു. നാട്ടില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറികള്‍ നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് കോഹ്ലി മറികടന്നത്. ഇന്ത്യയില്‍ കോഹ്ലിയുടെ 21-ാം സെഞ്ചുറിയാണിത്. 

85 പന്തില്‍ നിന്ന് 46-ാം ഏകദിന സെഞ്ചുറി നേടിയ കോഹ്ലി നിലവില്‍ ശ്രേയസ് അയ്യര്‍ക്കൊപ്പം ക്രീസില്‍ തുടരുന്നു. സെഞ്ച്വറി നേടിയ ശുഭ്മാന്‍ ഗില്ലിനെയും രോഹിത് ശര്‍മയെയും ഇന്ത്യക്ക് നഷ്ടമായി.

89 പന്തില്‍ നിന്ന് രണ്ടാം സെഞ്ച്വറി നേടിയ ഗില്ലിനെ 116 റണ്‍സെടുത്ത കസുന്‍ രജിത പുറത്താക്കി. 97 പന്തില്‍ 14 ബൗണ്ടറികളും രണ്ട് സിക്സറുകളുമാണ് ഗില്ലിന്‍റെ ഇന്നിങ്സില്‍ പിറന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 49 പന്തില്‍ 42 റണ്‍സെടുത്തു.

Post a Comment

Previous Post Next Post