ലഹരി ഉപയോഗിച്ചവരെ കണ്ടെത്താൻ ആൽക്കോ സ്കാൻ വാൻ തളിപ്പറമ്പിൽ





തളിപ്പറമ്പ: മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനമോടിക്കു
ന്നവരെ കണ്ടെത്താൻ പോലീസിന്റെ പുതിയ സംവിധാനം തളിപ്പറമ്പിലും. ആൽക്കോ സ്കാൻ വാൻ എന്ന വാഹനത്തിന്റെ ഫ്ളാഗ് ഓഫ് സി.ഐ: എ.വി.ദിനേശൻ നിർവഹിച്ചു. കണ്ണൂർ റൂറൽ പോലീസിന് കീഴിലെ ആദ്യ വാഹനമാണ് തളിപ്പറമ്പിലേത്. ലഹരി ഉപയോഗിച്ച വരെ പിടികൂടിയാൽ പരിശോധനക്ക് ആശുപത്രി വരെ പോകേണ്ടതില്ല എന്നതാണ് വാഹനം കൊണ്ടുള്ള ഉപയോഗം. ഉപയോഗിച്ച ലഹരി
പദാർത്ഥം ഏതാണെന്ന് കണ്ടെത്താനുള്ള സംവിധാനവും വാഹനത്തിലുണ്ട്. വാനിൽ വെച്ച് തന്നെ പരിശോധനാ ഫലവുംലഭിക്കും.

Post a Comment

Previous Post Next Post