ആലക്കോട്: മലയോര ഹൈവേയിൽ
പ്രവൃത്തി നടന്നുവരുന്ന ആലക്കോട് പാല
ത്തിന്റെ നിർമ്മാണം തടഞ്ഞുള്ള പയ്യന്നൂർ സബ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. സ്ഥല തർക്കവുമായി ബന്ധപ്പെട്ട് പാലത്തിന് സമീ
പത്തെ പുറക്കാട്ട് ബൈജു നൽകിയിരുന്ന ഹർജിയിലാണ് പയ്യന്നൂർ സബ് കോടതി നേരത്തെ അപ്പീൽ അനുവദിച്ച് പ്രവൃത്തി സ്റ്റേ ചെയ്തിരുന്നത്. ഇതിനെതിരെ പൊതുമരാമത്ത് വകുപ്പ് നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചാണ് ഹൈക്കോടതി പയ്യന്നൂർ സബ് കോടതിയുടെ ഉത്തരവ് ഒരു മാസത്തേക്ക് സ്റ്റേ ചെയ്തത്. രണ്ട് വർഷം മുമ്പ് പ്രവൃത്തി ഉദ്ഘാടനം ആരംഭിച്ചതു മുതൽ സ്ഥലതർക്കം സംബന്ധിച്ച വിവാദങ്ങളും കേസുകളും തുടർക്കഥയായ ആലക്കോട് പാലത്തിന്റെ പുനർനിർമ്മാണം കോടതി ഇടപെടലുകളെത്തുടർന്ന് പലവട്ടം നിർത്തിവെയ്ക്കുകയും, പിന്നീട് അനുകൂല ഉത്തരവുകളെത്തുടർന്ന്
പുനരാരംഭിക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി സ്റ്റേയെ തുടർന്ന് കുറച്ചു കാലമായി പാലം നിർമ്മാണ പ്രവൃത്തി പാതി വഴിയിൽ നിലച്ചിരിക്കുന്നതിനിടെയാണ്
സബ് കോടതി ഉത്തരവ് സ്റ്റേ ചെയ്തുള്ള
ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതി
ഉത്തരവിന്റെ പശ്ചാത്തലത്തിൽ തർക്കസ്ഥലത്ത് അടക്കം പ്രവൃത്തി പുനരാരംഭിക്കാനുള്ള തീരുമാനത്തിലാണ് പൊതുമരാമത്ത് വകുപ്പ്. പാലത്തിന്റെ പ്രവൃത്തി പാതിവഴിയിലായതിനെത്തുടർന്ന് രൂക്ഷമായ ഗതാഗതക്കുരുക്കും യാത്രാദുരിതങ്ങളുമാണ്
ആലക്കോട് പാലത്തിലും പരിസരങ്ങളിലുമായി ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഹൈക്കോടതി ഉത്തരവിന്റെ
പശ്ചാത്തലത്തിൽ പാലം പണി പൂർത്തി
കരിക്കുന്നതിന് ബന്ധപ്പെട്ടവർ എത്രയും
വേഗത്തിൽ നടപടികൾ സ്വീകരിക്കണ
മെന്ന ആവശ്യത്തിലാണ് നാട്ടുകാർ.
.jpeg)
Post a Comment