ഡല്‍ഹി: ആന്‍റിബയോട്ടിക്കുകളും ആന്‍റിവൈറല്‍ മരുന്നുകളും ഉള്‍പ്പെടെ 128 മരുന്നുകളുടെ വില നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി (എന്‍പിപിഎ) പരിഷ്കരിച്ചു.
മോക്സിസില്ലിന്‍, ക്ലാവുലാനിക് ആസിഡ് എന്നിവയുടെ ആന്‍റിബയോട്ടിക് കുത്തിവയ്പ്പുകളും വില നിശ്ചയിച്ച മരുന്നുകളില്‍ ഉള്‍പ്പെടുന്നു.
വാന്‍കോമൈസിന്‍, ആസ്ത്മ മരുന്നായ സാല്‍ബുട്ടാമോള്‍, കാന്‍സര്‍ മരുന്നായ ട്രാസ്റ്റുസുമാബ്, ബ്രെയിന്‍ ട്യൂമര്‍ ചികിത്സാ മരുന്നായ ടെമോസൊളോമൈഡ്, വേദനസംഹാരികളായ ഇബുപ്രോഫെന്‍, പാരസെറ്റമോള്‍ എന്നിവയുടെ വിലയും പരിഷ്കരിച്ചു.
വിജ്ഞാപനം അനുസരിച്ച്, ഒരു അമോക്സിസിലിന്‍ കാപ്സ്യൂളിന്‍റെ പരിധി വില 2.18 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. സിറ്റിറിസിന്‍ ഗുളികയ്ക്ക് 1.68 രൂപയാണ് വില. അമോക്സിസിലിന്‍, ക്ലാവുലാനിക് ആസിഡ് കുത്തിവയ്പ്പുകള്‍ 90.38 രൂപയായും ഇബുപ്രോഫെന്‍ 400 മില്ലിഗ്രാം ഗുളിക 1.07 രൂപയായും പരിഷ്കരിച്ചു.

Post a Comment