ഇന്ന് മന്നം ജയന്തി; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും അവധി; ആഘോഷങ്ങളും നടക്കും



സമൂഹ്യ പരിഷ്കര്‍ത്താവും എന്‍എസ്‌എസ് സ്ഥാപകനുമായ മന്നത്ത് പത്മനാഭന്‍ ജയന്തി പ്രമാണിച്ച്‌ ഇന്ന് അവധിയായിരിക്കും.

മാത്രമല്ല, മന്നം ജയന്തി ആഘോഷവും വിവിധ ഇടങ്ങളിലായി നടക്കും.

പെരുന്നയിലെ നായര്‍ സര്‍വീസ് സൊസൈറ്റി ആസ്ഥാനം മന്നം ജയന്തി ആഘോഷങ്ങള്‍ക്കായി ഒരുങ്ങിയിട്ടുണ്ട്. 146-ാമത് മന്നം ജയന്തി ആഘോഷം വിപുലമായ പരിപാടികളോടെ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

സമാധിയില്‍ പുഷ്പാര്‍ച്ചനയും കലാപരിപാടികളും ഇന്ന് നടക്കും. സംസ്ഥാനത്തൊട്ടാകെ ഇന്ന് മന്നം ജയന്തി ആഘോഷങ്ങള്‍ നടക്കും.

Post a Comment

Previous Post Next Post