പുതുവര്‍ഷാരംഭത്തില്‍ സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ 9 മരണം



തിരുവനന്തപുരം: പുതുവര്‍ഷത്തിന്‍റെ ആദ്യ ദിനത്തില്‍ സംസ്ഥാനത്ത് റോഡപകടങ്ങളില്‍ ഒന്‍പത് പേര്‍ മരിച്ചു.

ആലപ്പുഴയില്‍ പോലീസ് വാഹനമിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു. ഇടുക്കി അടിമാലിയില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് കുട്ടി മരിച്ചു. 

ഇടുക്കി അടിമാലിയില്‍ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു എന്ന വാര്‍ത്ത കേട്ടാണ് പുതുവര്‍ഷം ആരംഭിച്ചത്. ആലപ്പുഴ കടപ്പുറത്ത് പുതുവത്സരം ആഘോഷിക്കാനെത്തിയ രണ്ട് യുവാക്കള്‍ മടങ്ങുന്നതിനിടെയാണ് പൊലീസ് വാഹനമിടിച്ച്‌ മരിച്ചത്. കോട്ടയം സ്വദേശികളായ ജസ്റ്റിന്‍, അലക്സ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. തലവടിയില്‍ വെച്ച്‌ എതിരെ വന്ന ഡിവൈഎസ്പിയുടെ ജീപ്പ് ഇവര്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ജീപ്പ് സമീപത്തെ വീടിന്‍റെ മതിലില്‍ ഇടിക്കുകയായിരുന്നു. വാഹനത്തില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡി.വൈ.എസ്.പിയെ വീട്ടില്‍ ഇറക്കി മടങ്ങുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 

പത്തനംതിട്ടയില്‍ തിരുവല്ലയിലും ഏനാത്തും പുലര്‍ച്ചെയുണ്ടായ രണ്ട് അപകടങ്ങളിലായി മൂന്ന് പേര്‍ മരിച്ചു. തിരുവല്ല ബൈപ്പാസില്‍ ചിലങ്ക ജംഗ്ഷനില്‍ നടന്ന അപകടത്തില്‍ കുന്നന്താനം സ്വദേശി അരുണ്‍ കുമാര്‍, ചിങ്ങവനം സ്വദേശി ശ്യാം എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് എതിര്‍ദിശയില്‍ നിന്ന് വന്ന ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.

Post a Comment

Previous Post Next Post